കൊച്ചി: ഐഎസ്എൽ ആറാം സീസണിന് മുന്‍പ് സുപ്രധാന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷാറ്റോറി. ടീമിൽ അടിക്കടി മാറ്റങ്ങൾ വരുത്തില്ലെന്ന് ഷാറ്റോറി പറഞ്ഞു. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായ മാറ്റങ്ങൾ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 

'പരിചയ സമ്പത്തുള്ളതിനാലാണ് നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെയെ നായകനായി തെരഞ്ഞെടുത്തത്. യുഎഇയിലെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാനാവത്തത് തിരിച്ചടിയായെങ്കിലും ഐഎസ്എൽ ആറാം സീസണിന് ബ്ലാസ്റ്റേഴ്സ് ടീം പൂർണ്ണ സജ്ജമാണ്' എന്നും ഷാറ്റോറി പറഞ്ഞു

നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്തിച്ചത് ഡച്ച് പരിശീലകനായ എൽകോ ഷാറ്റോറി- ഒഗ്‌ബച്ചെ കൂട്ടുകെട്ടായിരുന്നു. ഇവർ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ തലവര മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.