കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ  ഔദ്യോഗിക കിറ്റ് പാർട്ണറായി റേയാർ സ്പോർട്സിനെ പ്രഖ്യാപിച്ചു. ഐഎസ്എല്ലിന്റെ  2019- 2020 സീസണിലേക്കാണ് റേയാർ സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാർട്നറായി എത്തുന്നത്. ടീം  കിറ്റുകൾ, ട്രാവൽ വെയർ റെപ്ലിക്ക, ഫാൻ  ജേഴ്സികൾ,  തിരഞ്ഞെടുക്കപ്പെട്ട ക്ലബ്‌  മെർക്കന്റയിസുകളായ   സ്കെർവേസ്‌,  ഹെഡ് വെയർ ക്യാപ്സ് , സ്ലിങ് ബാഗുകൾ,  ഫ്ലാഗ്ഗുകൾ എന്നിവ ക്ലബ്ബിനായി റേയാർ നൽകും.

രാജ്യത്ത്‌ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബായ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റേയാർ സ്പോർട്സ് ഡയറക്ടർ ഭഗേഷ് കൊട്ടക്  പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ലോകമെമ്പാടുമുള്ള ആരാധകർ, കളിക്കാർ, സ്പോൺസർമാർ, എന്നിവർക്കായി തങ്ങളുടെ എക്സ്ക്ലൂസീവ് ഉൽപ്പന്നങ്ങൾ, പ്ലെയർ റെപ്ലിക്കകൾ, എക്സ്ക്ലൂസീവ് ഫാൻ ജേഴ്സി, മറ്റ് ഇനങ്ങൾ എന്നിവയുമായി ആവശ്യമായത് നൽകാൻ ചെയ്യാൻ പരിശ്രമിക്കുമെന്നും ഭഗേഷ് കൊട്ടക് വ്യക്തമാക്കി.

ഗുണമേന്മ, നിറം, രൂപകൽപ്പന എന്നിവയിലാണ് റേയാർ  സ്പോർട്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  കളിക്കാർക്കും ആരാധകർക്കും തുല്യ അളവിൽ ആസ്വദിക്കുന്ന ഒന്നാവും കിറ്റെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.