13 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സിലെ അരങ്ങേറ്റം യാഥാര്‍ത്ഥ്യമായത് ഞായറാഴ്ച നോര്ത്ത് ഊസ്റ്റിനെതിരെ. മത്സരദിവസം രാവിലെ മാത്രമാണ് അരങ്ങേറ്റത്തെ കുറിച്ച് അറിഞ്ഞതെങ്കിലും ക്ലീന്‍ഷീറ്റുമായി കളം വിട്ടതില്‍ 37കാരനായ കരണ്‍ജിത്തിന് അഭിമാനം മാത്രം.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലെ അരങ്ങേറ്റം വൈകിയതില്‍ പരിഭവമില്ലെന്ന് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിംഗ്; ഈസ്റ്റ് ബംഗാളിനെതിരെയും ജയം ലക്ഷ്യമിട്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്നും കരണ്‍ജിത്ത് പറഞ്ഞു. പഞ്ചാബി ഗോള്‍കീപ്പറായ കരണ്‍ജിത്ത് സിംഗ് ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറിയത് 2021 ഡിസംബറില്‍. പ്രഭ്‌സുഖന്‍ ഗില്‍ ഗോള്‍വലയ്ക്ക് മുന്നില്‍ തിളങ്ങിയതോടെ കരണ്‍ജിത്തിന്റെ വഴിയടഞ്ഞു.

13 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സിലെ അരങ്ങേറ്റം യാഥാര്‍ത്ഥ്യമായത് ഞായറാഴ്ച നോര്ത്ത് ഊസ്റ്റിനെതിരെ. മത്സരദിവസം രാവിലെ മാത്രമാണ് അരങ്ങേറ്റത്തെ കുറിച്ച് അറിഞ്ഞതെങ്കിലും ക്ലീന്‍ഷീറ്റുമായി കളം വിട്ടതില്‍ 37കാരനായ കരണ്‍ജിത്തിന് അഭിമാനം മാത്രം. ദീര്‍ഘമാസങ്ങള്‍ ബെഞ്ചിലിരുന്നതില്‍ പരിഭവമില്ല. ടീമിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതായും കരണ്‍ജിത്ത് പറഞ്ഞു. അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിനേക്കാള്‍ കടുപ്പമേറിയ എതിരാളികളാകും സ്വന്തം തട്ടകത്ത് ഈസ്റ്ര് ബംഗാള്‍. തനിക്ക് അവസരം ലഭിച്ചാലും ഇല്ലെങ്കിലും ടീം വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് കരണ്‍ജിത്ത് പറഞ്ഞു.

അതേസമയം, ഈസ്റ്റ് ബംഗാളിനെ നേരിടുന്നതിന് മുമ്പ് ശുഭകരമായ വാര്‍ത്തകളാണ് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്നത്. അടുത്ത മത്സരത്തില്‍ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ച് കളിച്ചേക്കും. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് അടുത്തതായി ലെസ്‌കോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈക്കും ഗോവയ്ക്കുമെതിരായ തോല്‍വികള്‍ക്ക് പ്രധാന കാരണം മാര്‍കോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയിലെ അഭിപ്രായം. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സില്‍ ലെസ്‌കോവിച്ച് ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തി.

പകരക്കാരുടെ നിരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ലെസ്‌കോവിച്ച് എന്നാല്‍ പങ്കാളിക്കൊപ്പം മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തി. മത്സരശേഷം പുറത്തിറങ്ങിയപ്പോള്‍, ഇരട്ടഗോള്‍ നേടിയ ഡയമന്റക്കോസിന് പ്രശംസ പരിക്കിന് ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ വരാനുള്ളതിനാല്‍ പരിശീലകന്‍ വീണ്ടും ലെസ്‌കോവിച്ചിന് വിശ്രമം നല്‍കുകയായിരുന്നു. ഉടന്‍ തിരിച്ചെത്താമെന്ന് പ്രതീകഷിക്കുന്നതായി ലെസ്‌കോവിച്ചിും പറഞ്ഞു. സെല്‍ഫി തേടിയെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ക്രൊയേഷ്യന്‍ താരം സ്റ്റേഡിയം വിട്ടത്.

ഇന്ന് അവസാന അവസരം, ചെല്‍സി പിന്നോട്ടില്ല! എന്‍സോ ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു