കൊച്ചി: ഐഎസ്എല്ലില്‍ പുതിയ സീസണായി തയാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി കൊച്ചിയില്‍ പുറത്തിറക്കി. റെയോര്‍ സ്പോര്‍ട്സ് ആണ് ബ്ലാസ്റ്റേഴ്സിനായി ജേഴ്സി തയാറാക്കിയത്.

പതിവു മഞ്ഞ നിറത്തിലുള്ള ജേഴ്സിക്ക് പുറമെ ആരാധകര്‍ക്കായി എന്നും യെല്ലോ എന്ന് പ്രിന്റ് ചെയ്ത പ്രത്യേക ജേഴ്സിയും ഇത്തവണ  പുറത്തിറക്കിയിട്ടുണ്ട്. സ്പോണ്‍സര്‍മാരായ മുത്തൂറ്റിന്റെയും ജെയിന്‍ യൂണിവേഴ്സിറ്റിയുടെയും ലോഗോകള്‍ അടങ്ങുന്നതാണ്  ജേഴ്സി.

ജേഴ്സി പുറത്തിറക്കിയതിനൊപ്പം സ്ക്വാഡ് പ്രഖ്യാപനവും ഇന്ന് നടന്നു.