കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തം. ഇരുപത്തിയാറുകാരനായ താരം ക്ലബിലെത്തിയ വിവരം വമ്പന്‍ സസ്‌പെന്‍സോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ അവസരം തന്നതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റിന് രഹനേഷ് നന്ദി പറഞ്ഞു. 

2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹനേഷ് ശ്രദ്ധനേടിയിരുന്നു. ഒഎന്‍ജിസി, മുംബൈ ടൈഗേര്‍സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് ടീമുകള്‍ക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍-23 ടീമിലും സീനിയര്‍ കുപ്പായത്തിലും കളിച്ചിട്ടുണ്ട്.