കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ അണ്ടർ 13 നോൺ റെസിഡൻഷ്യൽ ടീമിലേക്കായുള്ള സെലക്ഷന്‍ ട്രയൽസ് ഓഗസ്റ്റ് 4ന് നടക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ച് നടക്കുന്ന ട്രയൽസിൽ 2006- 2007 വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ബ്ലാസ്റ്റേഴ്സ് പരിശീലകരാകും ട്രയൽസിന് നേതൃത്വം നൽകുക.

ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്ലേയിംഗ് കിറ്റ് എന്നിവയുമായി രാവിലെ 8 മണിക്കു മുൻപായി സ്റ്റേഡിയത്തിൽ എത്തിച്ചേരണം.  രക്ഷിതാക്കൾക്ക് പ്രവേശനം അനുവദനീയമാണ്.