കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സീസണിൽ ഇതുവരെ രണ്ട് കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. 

വെറും പതിനാല് പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 28 പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഗുവാഹത്തിയിൽ നടന്ന ആദ്യപാദത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരുന്നു.