കൊച്ചി: ഐഎസ്എല്ലില്‍ മുംബൈ എഫ്‌സിക്കെതിരായ പോരട്ടത്തില്‍ ആദ്യ മത്സരത്തിലെ അതേ ടീമിനെ അണിനിരത്തി ബ്ലാസ്റ്റേഴ്സ്. സഹല്‍ അബ്ദുള്‍ സമദ് ഇന്നും ആദ്യ ഇലവനില്‍ ഇല്ല. ജീക്‌സണ്‍ സിംഗ് തന്നെയാണ് സഹലിന്റെ അഭാവത്തില്‍ ടീമിനൊപ്പമെത്തുന്നത്. പ്രതിരോധത്തില്‍ രാജു ഗെയ്ക്വാദ് എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആദ്യ ഇലവനില്‍ ഗെയ്‌ക്‌വാദും ഇല്ല.

മുംബൈക്കെതിരായ മത്സരത്തിനുള്ള ബ്ലാസ്റ്റേഴസ് ടീം

ബിലാല്‍ ഹുസൈന്‍ ഖാന്‍, മുഹമ്മദ് റാക്കിപ്, ജയ്‌റോ റേഡ്രിഗസ്, മുഹമ്മദ് നിങ്, ബര്‍തലേമിയു ഓഗ്ബച്ചെ, കെ.പ്രശാന്ത്, ജെസല്‍ കനെയ്‌റോ, ഹാലിചരണ്‍ നര്‍സാരി, സെര്‍ജിയോ സിന്‍ഡോച്ച, ജിയാനി സുയിവര്‍ലൂണ്‍, ജീക്‌സണ്‍ സിംഗ്.