സ്‌ട്രൈക്കർമാരായ കിലിയൻ എംബാപ്പേയ്ക്കും എഡിൻസൺ കവാനിക്കും ഒരുമിച്ച് പരിക്കേറ്റതാണ് പിഎസ്‌ജിക്ക് തിരിച്ചടിയായത്

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്‌ജിക്ക് ഇരട്ടപ്രഹരം. സ്‌ട്രൈക്കർമാരായ കിലിയൻ എംബാപ്പേയ്ക്കും എഡിൻസൺ കവാനിക്കും ഒരുമിച്ച് പരിക്കേറ്റതാണ് പിഎസ്‌ജിക്ക് തിരിച്ചടിയായത്. എംബാപ്പേയ്ക്ക് നാലാഴ്ചയും കവാനിക്ക് മൂന്നാഴ്‌ചയുമാണ് വിശ്രമം വേണ്ടിവരുക. 

ടൗളിസിനെതിരായ മത്സരത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. എംബാപ്പേയ്ക്ക് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരവും ഫ്രഞ്ച് ലീഗിലെ രണ്ട് മത്സരവും ഫ്രാൻസിന്‍റെ യൂറോ കപ്പ് യോഗ്യതാ മത്സരവും നഷ്ടമാവും. കവാനിക്കും ലീഗ് മത്സരങ്ങളിൽ കളിക്കാനാവില്ല. രണ്ട് സ്‌ട്രൈക്കർമാർക്കും പരുക്കേറ്റതോടെ നെയ്‌മറുടെ ട്രാന്‍സ്‌ഫർ വീണ്ടും അനിശ്ചിതത്വത്തിലായി.