പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗിനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി. ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പരിക്കേറ്റ് പുറത്തുപോയ സൂപ്പര്‍താരം കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് ചാംപ്യന്‍സ് ലീഗ് മത്സരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറ്റാലിയന്‍ ടീം അറ്റലാന്റയ്‌ക്കെതിരെയാണ് പിഎസ്ജിയുടെ മത്സരം. ഇതിനിടെ നടക്കാനുള്ള കോപ്പ ലിഗ ഫൈനലിലും താരത്തിന് കളിക്കാനാവില്ല.

കണങ്കാലിലാണ് താരത്തിന്റെ പരിക്ക്. ഏറ്റിയന്റെ പ്രതിരോധ താരം ലോയിക്ക് പെറിനാണ് എംബാപ്പയെ വീഴ്ത്തിയത്. തുടര്‍ന്ന് താരത്തിന് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. ഒരുപാട് നേരം ഗ്രൗണ്ടില്‍ ചികിത്സ നല്‍കിയതിന് ശേഷം കരഞ്ഞ് കൊണ്ട് കളിക്കളം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തീരികെയെത്തിയത്. കോപ്പ ലീഗ് ഫൈനലും അതിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അറ്റലാന്റയേയും നേരിടാനുള്ള പിഎസ്ജി ടീമിന് എംബപ്പെയെ നഷ്ടമാകുന്നത് വമ്പന്‍ തിരിച്ചടിയാണ്. ഫൗള്‍ വീഡിയോ കാണാം...

ആഗസ്റ്റ് 13നാണ് ചാംപ്യന്‍സ് ലീഗ് മത്സരം. സീരി എയില്‍ രണ്ടാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ മികച്ച ഫോമിലാണ്. കോപ്പ ലിഗ ഫൈനലില്‍ ലിയോണാണ് പിഎസ്ജിയുടെ എതിരാളി ആഗസ്റ്റ് ഒന്നിനാണ് മത്സരം.