ഗെറ്റാഫെ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കാത്തിരിപ്പിനൊടുവിൽ ബാഴ്‌സലോണയ്ക്ക് എവേ മത്സരത്തിൽ ജയം. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സ ഗെറ്റാഫെയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. 41-ാം മിനിറ്റില്‍ ലൂയി സുവാരസും 49-ാം മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പ്പോയുമാണ് ഗോള്‍ നേടിയത്. 

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രി‍ഡും അത്ലറ്റികോ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തും അത്ലറ്റികോ മൂന്നാം സ്ഥാനത്തും തുടരും. ഏഴ് കളിയിൽ 13 പോയിന്‍റുള്ള ബാഴ്‌സ നാലാം സ്ഥാനത്താണ്.