ഗ്രനാഡ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. എവേ മത്സരത്തിൽ ഗ്രനാഡയെ നേരിടാൻ ഇറങ്ങിയ ബാഴ്‌സയ്ക്ക് അടിതെറ്റി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയുടെ തോൽവി. അസീസും വദില്ലോയുമാണ് ഗ്രനാഡയുടെ ഗോളുകള്‍ നേടിയത്. 

തോല്‍വിയോടെ ബാഴ്‌സ ഏഴാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡിനെ സെൽറ്റ വിഗോ ഗോൾരഹിത സമനിലയിൽ തളച്ചു.