മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ജയത്തോടെ ഒന്നാം സ്ഥാനത്ത്. ഒസസൂനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ തോൽപ്പിച്ചത്. മുപ്പത്തിയാറാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറും 72-ാം മിനുറ്റില്‍ റൊഡ്രിഗോയുമാണ് റയലിനായി ഗോൾ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനത്തെത്തി. ആറ് കളികളിൽ നിന്ന് 14 പോയിന്റാണ് റയലിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള അത്‍ലറ്റിക്കോയ്‌ക്ക് 13 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 10 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.