വലന്‍സിയ ആണ് റയലിനെ സമനിലയിൽ തളച്ചത്. ഇരുടീമും ഒരു ഗോള്‍ വീതം നേടി.

വലന്‍സിയ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്‌ക്ക് പിന്നാലെ റയൽ മാഡ്രിഡിനും സമനില. വലന്‍സിയ ആണ് റയലിനെ സമനിലയിൽ തളച്ചത്. ഇരുടീമും ഒരു ഗോള്‍ വീതം നേടി. 78-ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ വലന്‍സിയയെ മുന്നിലെത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റയൽ പരാജയം മണത്തെങ്കിലും കരിം ബെന്‍സേമ രക്ഷയ്‌ക്കെത്തി. ഇഞ്ച്വറി ടൈമിന്‍റെ അഞ്ചാം മിനിറ്റിൽ ബെന്‍സേമ ഗോള്‍ നേടി. ഇതോടെ എൽ ക്ലാസിക്കോയ്‌ക്ക് മുന്‍പ് ബാഴ്‌സലോണയെ മറികടന്ന് ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം റയലിന് നഷ്‌ടമായി. ബാഴ്‌സക്കും റയലിനും 35 പോയിന്‍റ് വീതമാണെങ്കിലും ഗോള്‍ശരാശിയിൽ ബാഴ്‌സയാണ് ഒന്നാമത്. 

റയൽ സോസിഡാഡിനെതിരെ ബാഴ്‌സ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 12-ാം മിനിറ്റില്‍ പിന്നിലായ ബാഴ്‌സ അന്‍റോയിന്‍ ഗ്രീസ്‌മാന്‍, ലൂയിസ് സുവാരസ് എന്നിവരിലൂടെ ലീഡ് നേടിയെങ്കിലും സോസിഡാഡ് തിരിച്ചടിക്കുകയായിരുന്നു.