79-ാം മിനിറ്റില്‍ റോബര്‍ പിയര്‍ റയലിനെ ഞെട്ടിച്ചപ്പോള്‍ ഏഴ് മിനിറ്റിനുശേഷം വിനീഷ്യസ് റയലിനായി ആശ്വാസ സമനില നേടി

വലന്‍സിയ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡിന് സമനില. ലെവാന്‍റെ റയലിനെ മൂന്ന് ഗോളിന്‍റെ സമനിലയില്‍ തളച്ചു. അഞ്ചാം മിനിറ്റിൽ ഗാരെത് ബെയ്ൽ റയലിനെ മുന്നിലെത്തിച്ചു. 46-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിയിലൂടെ ലെവാന്‍റെ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ഹൊസെ ക്യാംപാനയിലൂടെ ലെവാന്‍റെ ലീഡെടുത്തെങ്കിലും 73-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു.

79-ാം മിനിറ്റില്‍ റോബര്‍ പിയര്‍ റയലിനെ ഞെട്ടിച്ചപ്പോള്‍ ഏഴ് മിനിറ്റിനുശേഷം വിനീഷ്യസ് റയലിനായി ആശ്വാസ സമനില ഗോള്‍ നേടി. രണ്ട് കളിയിൽ നാല് പോയിന്‍റുമായി റയല്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. 

ലാ ലീഗയിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയം സ്വന്തമാക്കി. എൽച്ചെക്കെതിരെ ഒരു ഗോളിനാണ് അത്‌ലറ്റിക്കോയുടെ ജയം. 39-ാം മിനിറ്റില്‍ ഏഞ്ചൽ കോറെയായിരുന്നു വിജയശില്‍പി. രണ്ട് കളിയിൽ ആറ് പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രി‍ഡ് പട്ടികയില്‍ തലപ്പത്തുണ്ട്. നാല് പോയിന്‍റുമായി ബാഴ്‌സലോണയാണ് മൂന്നാം സ്ഥാനത്ത്. 

ലണ്ടന്‍ ഡര്‍ബി: ആഴ്‌സണലിനെ മലര്‍ത്തിയടിച്ച് ചെല്‍സി, ലുക്കാക്കുവിന് ഗോള്‍

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് സമനിലക്കുരുക്ക്, ടോട്ടനത്തിന് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona