ഗ്രൂപ്പിൽ ഇരു ടീമുകൾക്കും നാല് പോയിൻ്റുണ്ട്. നോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ടിന് പനാമയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്. Leaving Palmer at home is a call Tuchel will come to regret

ബോസ്റ്റൺ: ഗ്രൂപ് എല്ലിലെ നിർണായക മത്സരത്തിൽ ഘാനയോട് ഏറ്റുവാങ്ങിയ സമനിലയിയുടെ ഞെട്ടലിലാണ് ഇംഗ്ലണ്ട്. ആദ്യ കളിയിൽ വമ്പന്മാരായ ക്രൊയേഷ്യയെ വലിയ മാർജിനിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിലാണ് ഘാന തളച്ചത്. കളിയിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ പോയതും മുന്നേറ്റത്തിൽ വരുത്തിയ പിഴവുകളും ഇംഗ്ലണ്ടിന് വിനയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമായിരുന്നു ക്ലബ് തലത്തിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഫിൽ ഫോഡനെയും, കോൾ പാൾമറെയും അടക്കം നിരവധി താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. വലിയ രീതിയിലുള്ള വിമർശനമായിരുന്നു ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലിനെതിരെ അന്ന് വന്നത്. ഇപ്പോൾ ഘാനയ്‌ക്കെതിരെയുള്ള സമനിലയ്ക്ക് പിന്നാലെ വീണ്ടും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉടലെടുത്തിയിരിക്കുകയാണ്.

ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ എന്നിവരെയും ഇത്തവണ സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നില്ല. ഘാനയ്‌ക്കെതിരെയുള്ള മത്സരശേഷം പാൾമറെ പോലെയൊരു കളിക്കാരൻ ഉണ്ടായിരുന്നെകിൽ മത്സര ഫലം മറ്റൊന്നാവുമായിരുന്നു എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം ഗ്രൂപ് എല്ലിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയന്റുകൾ വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിട്ട് നിൽക്കുന്നത്. നോക്കൗട്ട് സ്റ്റേജ് ഉറപ്പിക്കാൻ പനാമയുമായുള്ള അടുത്ത മത്സരം ഇംഗ്ലണ്ടിന് ജയിക്കേണ്ടതുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ പനാമ ലോകകപ്പിൽ നിന്നും പുറത്തുപോയിരുന്നു. ക്രൊയേഷ്യയും ഘാനയുമായുള്ള ഗ്രൂപ്പിലെ അടുത്ത മത്സരവും ഇരു ടീമുകളെയും സംബന്ധിച്ച് നിർണായകമാണ്.

YouTube video player