Asianet News MalayalamAsianet News Malayalam

ഫുട്ബോള്‍ ഇതിഹാസം പി കെ ബാനര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Legendary footballer PK Banerjees condition remains critical: Hospital
Author
Kolkata, First Published Mar 11, 2020, 10:11 PM IST

കൊല്‍ക്കത്ത: ഇതിഹാസ ഫുട്‌ബോള്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി കെ ബാനര്‍ജിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് ഫെബ്രുവരി ആറിനാണ് 83 കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാനര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്ന ബാനര്‍ജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡിക്ക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബാനര്‍ജിയുടെ ആരോഗ്യനില വിവിധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വിലയിരുത്തിയിരുന്നു.

Legendary footballer PK Banerjees condition remains critical: Hospital1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി. ഇന്ന് ഫ്രഞ്ച് ടീമിനെ സമനിലയില്‍ തളച്ച നിര്‍ണായക ഗോള്‍ നേടിയത് ബാനര്‍ജിയാണ്.

1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 4-2 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 84 മൽസരങ്ങളിൽ ബൂട്ടണിഞ്ഞ ബാനർജി, 65 ഗോളുകളും നേടിയിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി ഫിഫ തിരഞ്ഞെടുത്തതും ബംഗാളിലെ ജൽപായ്ഗുരിയിൽ ജനിച്ച ബാനർജിയെയായിരുന്നു.

Follow Us:
Download App:
  • android
  • ios