ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി. മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയാണ് ടോട്ടനത്തെ 2-1ന് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം ടോട്ടന്‍ഹാം തോല്‍വി സമ്മതിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ തോല്‍പ്പിച്ചു.

മത്സരത്തിന്റെ 29ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഗോളിലൂടെ ടോട്ടന്‍ഹാം മുന്നിലെത്തി. അതിശയിപ്പിക്കുന്ന ഗോളായിരുന്നു കെയ്‌നിന്റേത്. പന്തുമായി കുതിക്കുന്നതിനിടെ കെയന്‍ സമനില തെറ്റി വീണെങ്കിലും കിടന്നിടത്ത് നിന്ന് കെയ്ന്‍ ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. റിക്കാര്‍ഡോ പെരേരയുടെ വകയായിരുന്നു ഗോള്‍. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ജയിംസ് മാഡിസണ്‍ ലെസ്റ്ററിന് വിജയഗോള്‍ സമ്മാനിച്ചു. മാഡിസണ്‍ നേടിയ ഗോളിന്‍റെ വീജിയോ കാണാം.

ലീഗില്‍ നേരത്തെ അവസാനിച്ച മറ്റൊരു മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് ജയം നേടി. സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍മൗത്ത് തകര്‍ത്തത്. നതാന്‍ അകെ, ഹാരി വില്‍സണ്‍, കല്ലം വില്‍സണ്‍ എന്നിവരാണ് ബേണ്‍മൗത്തിനായി ഗോള്‍ നേടിയത്. ജയിംസ് വാര്‍ഡിന്റെ വകയായിരുന്നു സതാംപ്ടണിന്റെ ആശ്വാസ ഗോള്‍.