വലൻസിയക്കെതിരായ വിജയം ആഘോഷിക്കാനാണ് മെസി സഹതാരങ്ങൾക്ക് വിരുന്നൊരുക്കിയത്. 

ബാഴ്‌സലോണ: നായകൻ ലിയോണൽ മെസി ബാഴ്‌സലോണയിലെ സഹതാരങ്ങൾക്കായി കഴിഞ്ഞ ദിവസം നടത്തിയ വിരുന്നിനെക്കുറിച്ച് ലാ ലിഗ അധികൃതർ അന്വേഷണം തുടങ്ങി. വിരുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. 

Add Asianetnews as a Preferred SourcegooglePreferred

വലൻസിയക്കെതിരായ വിജയം ആഘോഷിക്കാനാണ് മെസി സഹതാരങ്ങൾക്ക് വിരുന്നൊരുക്കിയത്. സീനിയർ ടീമിലെ എല്ലാ താരങ്ങളും ജൂനിയർ ടീമിലെ ഓസ്കാർ മിൻഗേസയും ഇനാകി പെനയും ഉൾപ്പടെയുള്ള ആറ് താരങ്ങളുമാണ് വിരുന്നിൽ പങ്കെടുത്തത്. ഇത്രയധികം പേർ ഒരേസമയം ഒരുവീട്ടിൽ ഒത്തുചേർന്നത് കൊവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നാണ് പരാതി. 

ബാഴ്‌സ താരങ്ങൾ ബയോ ബബിൾ സംവിധാനം ലംഘിച്ചുവെന്ന ആക്ഷേപവുമുണ്ട്. കാറ്റലോണിയയിലെ പ്രാദേശിക ഭരണകൂടവും വിരുന്നിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona