ലോകകപ്പ് പവര്‍ റാങ്കിംഗില്‍ ലയണല്‍ മെസി ഒന്നാം സ്ഥാനത്തെത്തി. ജര്‍മനി പുറത്തായതോടെ ഒന്നാമതായിരുന്ന ഡെനിസ് ഉന്‍ദാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് മെസിക്ക് നേട്ടമായത്. 

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനി പുറത്തായത് പിന്നാലെ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് നേട്ടം. ലോകകപ്പ് പവര്‍ റാങ്കിംഗില്‍ ജര്‍മ്മനിയുടെ ഡെനിസ് ഉന്‍ദാവിനെ മറികടന്ന് മെ,ി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഫിഫയുടെ കണക്കെടുപ്പിലാണ് മെസി ഈ നേട്ടം കൈവരിച്ചത്. ജര്‍മനി പാരഗ്വായോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെ, റാങ്കിംഗില്‍ ഒന്നാമതായിരുന്ന ജര്‍മന്‍ താരം ഡെനിസ് ഉന്‍ദാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്‌കോറുകള്‍ പരിശോധിക്കുമ്പോള്‍ 8.49, 6.55, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്‌കോര്‍. കിലിയന്‍ എംബാപ്പെ (8.26, 7.37, 4.62) രണ്ടാം സ്ഥാനത്തുണ്ട്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇതിനിടെ മെസി - റൊണാള്‍ഡോ താരതമ്യത്തെ കുറിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഒലിവര്‍ കാന്‍ വാചാലനായി. രണ്ട് പതിറ്റാണ്ടിലേറെയായി പരസ്പരം മത്സരിച്ച് ഇരുവരും ഫുട്‌ബോളിനെ പുതിയ ഉയരങ്ങളിലെത്തിച്ചെന്ന് കാന്‍ പറഞ്ഞു. 'അവരുടെ വൈരം വാക്കുകള്‍ കൊണ്ടല്ല, പ്രകടനങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്. അത്തരമൊരു സ്ഥിരതയും മികവും ഫുട്‌ബോള്‍ ലോകത്ത് ഇനി കാണാന്‍ സാധിക്കില്ല.' കാന്‍ കൂട്ടിച്ചേര്‍ത്തു.

2002ലെ ലോകകപ്പില്‍ ജര്‍മ്മനി ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ ഏക ഗോള്‍കീപ്പറാണ് ഒലിവര്‍ കാന്‍. ആ ഫൈനല്‍ തോല്‍വിയുടെ വേദന ഇപ്പോഴും മനസ്സിലുണ്ടെന്നും, എന്നാല്‍ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പ് കിരീടം ഉയര്‍ത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ സ്വപ്നമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2014-ലെ ഫൈനലില്‍ ജര്‍മനിയോട് തോറ്റ മെസിക്ക്, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിക്കാനായത്. 

YouTube video player