''ഫൈനലിലും സെമിയിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. എങ്കില്‍ പോലും അയാളില്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല''- അദ്ദേഹം പറഞ്ഞു. അതേസമയം മെസിയുടെ പരിക്കിനെക്കുറിച്ച് കോച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയില്ല. 

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി കളിക്കാനിറങ്ങിയത് പരിക്കുമായെന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. ഫൈനലില്‍ അദ്ദേഹം കളിച്ച സാഹചര്യം നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ അയാളെ കൂടുതല്‍ സ്‌നേഹിക്കുമെന്ന് പരിശീലകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''ഫൈനലിലും സെമിയിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. എങ്കില്‍ പോലും അയാളില്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല''- അദ്ദേഹം പറഞ്ഞു. അതേസമയം മെസിയുടെ പരിക്കിനെക്കുറിച്ച് കോച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയില്ല. 28 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീടവരള്‍ച്ചക്കാണ് മെസിയും സംഘവും അന്ത്യം കുറിച്ചത്. ലോകകപ്പിലടക്കം ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടം അകലെയായിരുന്നു. അര്‍ജന്റീനക്കൊപ്പമുള്ള മെസിയുടെയും ആദ്യ അന്താരാഷ്ട്ര കിരീടമായിരുന്നു മാറക്കാനയില്‍ ഉയര്‍ത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona