ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടം അറിയിച്ച കായിക ചിത്രമെന്ന റെക്കോര്‍ഡാണ് മെസ്സി കോപ്പ അമേരിക്ക കിരീടം കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രം  സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെസ്സിയുടെ ചിത്രത്തോടുള്ള ഇഷ്ടം അറിയിച്ചത്.

ബ്യൂണസ് അയേഴ്സ്: ഇന്‍സ്റ്റഗ്രാമില്‍ ലോകത്തേറ്റവും കൂടുതല്‍പേർ പിന്തുടരുന്ന കായിക താരമാണ് പോര്‍ച്ചുഗല്‍ നായകനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡ‍ോ. 30 കോടിയിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ പിന്തുടരുന്നത്. കളിക്കളത്തില്‍ മെസ്സിയോ റൊണാള്‍ഡോയോ ലോകത്തിലെ ഏറ്റവും മികച്ചവനെന്ന തര്‍ക്കം ആരാധകര്‍ തമ്മില്‍ തുടരുകയാണെങ്കിലും ഒറ്റ ചിത്രം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ പിന്നിലാക്കിയിരിക്കുകയാണിപ്പോള്‍ മെസ്സി.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടം അറിയിച്ച കായിക ചിത്രമെന്ന റെക്കോര്‍ഡാണ് മെസ്സി കോപ്പ അമേരിക്ക കിരീടം കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെസ്സിയുടെ ചിത്രത്തോടുള്ള ഇഷ്ടം അറിയിച്ചത്.

View post on Instagram

ഡീഗോ മറഡോണ മരിച്ച സമയത്ത് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് റൊണാള്‍ഡോ ഇട്ട ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഇഷ്ടങ്ങള്‍ പിടിച്ചുപറ്റിയ ചിത്ര. 1 കോടി 98 ലക്ഷത്തോളം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരുന്നത്. അതാണിപ്പോള്‍ മെസ്സി മറികടന്നിരിക്കുന്നത്. 23 കോടിയിലധികം പേരാണ് മെസ്സിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

കോപ്പ ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് മെസ്സി കിരീടവുമായി ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്ത് സുന്ദരമായ ഭ്രാന്ത്, ഇത് അവിശ്വസനീയമാണ്, നന്ദി ദൈവമേ, ഞങ്ങള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നായിരുന്നു കോപ്പ കിരിടവുമായി ഇരിക്കുന്ന ചിത്രം പങ്കുവെച്ച് മെസ്സി ഇന്‍സ്റ്റയില്‍ കുറിച്ചത്.

കോപ്പയിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും തെരഞ്ഞെടുക്കപ്പെട്ടതും മെസ്സിയായിരുന്നു. കോപ്പക്ക് ഒപ്പം നടന്ന യൂറോ കപ്പില്‍ റൊണാള്‍ഡോയും ടോപ് സ്കോററായെങ്കിലും പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.