അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം നാളെ നടക്കും. ബെനിനെതിരെ നടക്കുന്ന മത്സരത്തിൽ സ്വർണ്ണ നിറത്തിൽ പേരെഴുതിയ പ്രത്യേക ജേഴ്സിയണിഞ്ഞാകും മെസ്സി കളത്തിലിറങ്ങുക.

ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസ്സിക്ക് നാളെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിടവാങ്ങല്‍ മത്സരം. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. ത്രസിപ്പിച്ച ഗോളുകള്‍, വിസ്മയിപ്പിച്ച അസിസ്റ്റുകള്‍, റെക്കോര്‍ഡുകള്‍, കിരീടങ്ങള്‍. ലിയോണല്‍ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് നാളെ ബ്യൂണസ് യേഴ്‌സിലെ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ അവസാനമാവുന്നു. ച്ഛന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് മുപ്പത്തിയൊന്നിനായിരുന്നു മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഇതിഹാസ താരത്തിന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2022ല്‍ ലോകകപ്പ് നേടിയ ടീമിലെ മുഴുവന്‍ താരങ്ങളേയും മെസ്സിയുടെ വിടവാങ്ങല്‍ മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. വിഖ്യാതമായ നീലയും വെള്ളയും ജഴ്‌സി മെസ്സി അവസാനമായി അണിയുമ്പോള്‍ ജഴ്‌സിക്കുമുണ്ട് പ്രത്യേകത. പത്താം നമ്പറും മെസ്സിയുടെ പേരും സ്വര്‍ണം നിറത്തിലാവും ജഴ്‌സിയില്‍ ആലേഖനം ചെയ്യുക. 2002ല്‍ ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച മെസ്സിയുടെ 208-ാം മത്സരമായിരിക്കുമിത്.

125 അന്താരാഷ്ട്ര ഗോളുകളുടെ തിളക്കത്തോടെണ് 85000 പേര്‍ക്കിരിക്കാവുന്ന മോണുമെന്റല്‍ സ്റ്റേഡിയത്തിലേക്ക് കളിക്കാരനായി മെസ്സിയുടെ അവസാന വരവ്. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി താരമായ മെസ്സി വിടവാങ്ങല്‍ മത്സരത്തിനായി കഴിഞ്ഞ ദിവസം ജന്‍മനാടായ റൊസാരിയോയില്‍ എത്തിയിരുന്നു.

YouTube video player