ഹൈദരാബാദ് എഫ്‌സിയില്‍ നിന്നാണ് 22കാരന്‍ കൊല്‍ക്കത്തന്‍ വമ്പന്മാര്‍ക്കൊപ്പമെത്തുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് യുവതാരത്തിന് നല്‍കിയത്.

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ സീസണിന്റെ കണ്ടുപിടുത്തമായ ലിസ്റ്റണ്‍ കൊളാക്കോ എടികെ മോഹന്‍ ബഗാനില്‍. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നാണ് 22കാരന്‍ കൊല്‍ക്കത്തന്‍ വമ്പന്മാര്‍ക്കൊപ്പമെത്തുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് യുവതാരത്തിന് നല്‍കിയത്. എന്നാല്‍ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. ജൂണ്‍ ഒന്നിന് താരം ക്ലബ്ബിനൊപ്പം ചേരും. 

Scroll to load tweet…

2020 ജനുവരിയിലാണ് താരം ഹൈദരാബാദിലെത്തിയത്. ഗോവയില്‍ നിന്നുള്ള താരം ഹൈദരാബാദിനായി 23 മത്സരങ്ങള്‍ കളിച്ചു. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അക്കൗണ്ടിലുള്ളത്. ദേശീയ ജേഴ്‌സിയിലും കൊളാക്കോ അരങ്ങേറിയിരുന്നു. ഹൈദരാബാദിലെത്തും മുമ്പ് എഫ്‌സി ഗോവയ്ക്കും വേണ്ടിയും താരം കളിച്ചിരുന്നു. 

Scroll to load tweet…

താരം ക്ലബിലെത്തിയ കാര്യം എടികെ മോഹന്‍ ബഗാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ് അപ്പായ ടീമാണ് എടികെ.