ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തിരിച്ചടി. മാഞ്ചസ്റ്റര്‍ സിറ്റിയുമായി കിരീടപ്പോരില്‍ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ലിവര്‍പൂള്‍, എവര്‍ട്ടനുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമിനും ഗോള്‍ നേടാനായില്ല. സിറ്റിയെ മറികടക്കാനുള്ള സുവര്‍ണാവസരമാണ് ലിവര്‍പൂള്‍ കളഞ്ഞത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തിരിച്ചടി. മാഞ്ചസ്റ്റര്‍ സിറ്റിയുമായി കിരീടപ്പോരില്‍ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ലിവര്‍പൂള്‍, എവര്‍ട്ടനുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമിനും ഗോള്‍ നേടാനായില്ല. സിറ്റിയെ മറികടക്കാനുള്ള സുവര്‍ണാവസരമാണ് ലിവര്‍പൂള്‍ കളഞ്ഞത്. 29 കളിയില്‍ 70 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. 71 പോയിന്റുള്ള സിറ്റി ഒന്നാം സ്ഥാനത്തും തുടരുന്നു.

അതേസമയം,ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. ഗൊണ്‍സാലോ ഹിഗ്വയ്ന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. കല്ലം ചേംമ്പേഴ്‌സാണ് ഫുള്‍ഹാമിന്റെ സ്‌കോറര്‍. ആദ്യ പകുതിയില്‍ ആയിരുന്നു മൂന്ന് ഗോളുകളും. 2019ല്‍ ചെല്‍സിയുടെ ആദ്യ എവേ വിജയമാണിത്. സീസണില്‍ ഫുള്‍ഹാമിന്റെ ഇരുപതാം തോല്‍വിയും. ഇതോടെ 17 പോയിന്റമായി പത്തൊന്‍പതാം സ്ഥാനത്തുള്ള ഫുള്‍ഹാം തരംതാഴ്ത്തല്‍ ഭീഷണിയിലായി.