ബേണ്‍‌ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. ബേൺലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. 33-ാം മിനിറ്റില്‍ ക്രിസ് വുഡിന്‍റെ സെൽഫ് ഗോളിലാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. 37-ാം മിനിറ്റില്‍ സാദിയോ മാനേ ലീഡുയര്‍ത്തി.

80-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ ജയം പൂര്‍ത്തിയാക്കി. സീസണിലെ എല്ലാ കളിയും ജയിച്ച ഏക ടീം ലിവര്‍പൂളാണ്. ലീഗില്‍ ലിവര്‍പൂളിന്‍റെ തുടര്‍ച്ചയായ 13-ാം ജയം കൂടിയാണിത്.