ലണ്ടന്‍: സീസണിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലിവര്‍പൂളിന് കനത്ത തോൽവി. ഇറ്റാലിയന്‍ ടീമായ നാപ്പോളിയാണ് ലിവര്‍പൂളിനെ തകര്‍ത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു നാപ്പോളിയുടെ ജയം.

ആദ്യ പകുതിയിൽ രണ്ട് ഗോളിന് നാപ്പോളി മുന്നിലായിരുന്നു ലൊറെന്‍സോ, മിലിക്ക്, അമിന്‍ യൂനസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ ഫ്രഞ്ച് ടീമായ ലിയോൺ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം.