മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ആഴ്‌സനല്‍ മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 45ാം മിനിറ്റില്‍ സ്‌കോട്ട് മക്‌ടോമിനോയിലൂടെ യുണൈറ്റഡാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 58ാം മിനിറ്റില്‍ ഒബമയാംഗ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. റഫറി ആദ്യം ഓഫ് സൈഡ് വിധിച്ചെങ്കിലും വീഡിയോ അസിസ്റ്റ് റഫറിയുടെ തീരുമാനത്തിലൂടെയാണ് ആഴ്‌സണലിന് ഗോള്‍ ലഭിച്ചത്. 

ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ആഴ്‌സനല്‍. ഒന്‍പത് പോയിന്റുമായി യുനൈറ്റഡ് പത്താം സ്ഥാനത്തും. പ്രീമിയര്‍ ലീഗില്‍ 30 വര്‍ഷത്തിനിടെ യുനൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണിത്. മാഞ്ചസ്റ്ററിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനിയില്ല.