മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ സീസണിലും ചാംപ്യന്‍സ് ലീഗ് യോഗ്യത നേടില്ലെന്ന് മുന്‍ താരം ബെര്‍ബറ്റോവ്. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം എന്നിവരാകും പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനത്തെത്തുകയെന്നാണ് ബെര്‍ബറ്റോവിന്റെ പ്രവചനം. ആഴ്‌സനലും യുണൈറ്റഡിനൊപ്പം പുറത്തിരിക്കുമെന്നാണ് ബെര്‍ബയുടെ വാക്കുകള്‍.

കഴിഞ്ഞ സീസണില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു പോയിന്റിനാണ് സിറ്റി ലിവര്‍പൂളിനെ മറികടന്നത്. ചെല്‍സിയും ടോട്ടനവും ഉഗ്രന്‍ പോരാട്ടം പുറത്തെടുത്തു. പുതിയ സീസണിലും സമാനമായ സാഹചര്യമായിരിക്കും. ഫ്രാങ്ക് ലാംപാര്‍ഡ് പരിശീലകനായി എത്തിയത് ചെല്‍സിക്ക് പുത്തന്‍ ഉണര്‍വാകുമെന്നും ബെര്‍ബറ്റോവ് പറഞ്ഞു. 

വമ്പന്‍ ടീമുകളെ മാറ്റി നിര്‍ത്തിയാല്‍ വോള്‍വ്‌സിന്റെ പ്രകടനമായിരിക്കും ശ്രദ്ധയാകര്‍ഷിക്കുക എന്നും ബെര്‍ബറ്റോവ് പറഞ്ഞു. 38കാരനായ ബെര്‍ബറ്റോവ് നാല് വര്‍ഷം യുനൈറ്റഡിന് കളിച്ചിട്ടുണ്ട്. ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയും കളിച്ചിച്ചുണ്ട്.