മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം ജയം. നിലവിലെ ചാന്പ്യൻമാരായ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ബോൺമൗത്തിനെ തോൽപിച്ചു. സെർജിയോ അഗ്യൂറോയുടെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ ജയം. 15, 64 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകൾ. നാൽപ്പത്തിമൂന്നാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. 

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാരി വിൽസനാണ് ബോൺമൗത്തിന്‍റെ ആശ്വാസഗോള്‍ വലയിലാക്കിയത്. സിറ്റിയിൽ ഡേവിഡ് സിൽവയുടെ നാനൂറാം മത്സരമായിരുന്നു ഇത്. ജയത്തോടെ ഏഴ് പോയിന്‍റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.