വായില്‍ നിന്ന് ചോരയൊലിക്കുന്ന വീഡിയോ അടക്കം ഞെട്ടിക്കുന്ന വീഡിയോകളാണ് ഹാരിയറ്റ് പുറത്തുവിട്ടത്. മേസണ്‍ ഗ്രീന്‍വുഡ് എന്നോട് ചെയ്ത് എന്താണെന്ന് അറിയണമെന്നുള്ളവര്‍ ഈ വീഡിയോയും ദൃശ്യങ്ങളും കാണുക എന്ന അടിക്കുറിപ്പോടെയാണ് ഹാരിയറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Man United)താരം മേസണ്‍ ഗ്രീന്‍വുഡിനെതിരെ( Mason Greenwood) ഗാര്‍ഹിക, ലൈംഗിക പീഡന ആരോപണവുമായി മുന്‍ വനിതാ സുഹൃത്ത് രംഗത്ത്. ഗ്രീന്‍വുഡിന്‍റെ മുന്‍ വനിതാ സുഹൃത്തായ ഹാരിയറ്റ് റോബ്സണാണ്(Harriet Robson) ഗുരുതര ആരോപണങ്ങളുമായി യുവതാരത്തിനെതിരെ രംഗത്തുവന്നത്. ഗ്രീന്‍വുഡ് ശാരീരികമായി ഉപദ്രവിച്ചതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഹാരിയറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു.
വായില്‍ നിന്ന് ചോരയൊലിക്കുന്ന വീഡിയോ അടക്കം ഞെട്ടിക്കുന്ന വീഡിയോകളാണ് ഹാരിയറ്റ് പുറത്തുവിട്ടത്. മേസണ്‍ ഗ്രീന്‍വുഡ് എന്നോട് ചെയ്ത് എന്താണെന്ന് അറിയണമെന്നുള്ളവര്‍ ഈ വീഡിയോയും ദൃശ്യങ്ങളും കാണുക എന്ന അടിക്കുറിപ്പോടെയാണ് ഹാരിയറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടത്.
സ്കൂള്‍ കാലം മുതല്‍ ഗ്രീന്‍വുഡും ഹാരിയറ്റും ഡേറ്റിംഗിലായിരുന്നു. 2020ലാണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. ഗ്രീന്‍വുഡും ഇംഗ്ലണ്ട് ടീമിലെ സഹതാരം ഫില്‍ ഫോഡനും ഐസ്‌ലന്‍ഡ് മോഡലുകളെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. കൊവിഡ‍് പ്രോട്ടോക്കോള്‍ ലംഘിച്ച് മോഡലുകളെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്നതിന് ഇരുവരെയും ടീം ക്യാംപില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒരുതരത്തിലുള്ള ആക്രമണങ്ങളും ക്ലബ്ബ് വെച്ചുപൊറുപ്പിക്കില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഹാരിയറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
20204വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുള്ള കളിക്കാരനാണ് ഗ്രീന്‍വുഡ്. ഈ സീസണില്‍ യുണൈറ്റഡിനായി 24 മത്സരങ്ങളില്‍ കളിച്ച ഗ്രീന്‍വുഡ് ആറ് ഗോള്‍ നേടിയിട്ടുണ്ട്. 2020ലെ ഐസ്‌ലന്‍ഡ് സന്ദര്‍ശനത്തിനുശേഷം ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചിട്ടില്ലാത്ത 20കാരനായ ഗ്രീന്‍വുഡ് ഇംഗ്ലണ്ടിന്‍റെ ഭാവി താരമായാണ് വിലയിരുത്തപ്പെടുന്നത്.
