ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയും ടോട്ടനവും നേര്‍ക്കുനേര്‍ വരും. ഇരുടീമുകള്‍ക്കും നിലവില്‍ എട്ട് പോയിന്‍റാണെങ്കിലും ഗോള്‍ശരാശരിയിൽ ടോട്ടനം മൂന്നാമതും ലെസ്റ്റര്‍ അഞ്ചാം സ്ഥാനത്തുമാണ്.

നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി 7.30ന് ഹോം മത്സരത്തില്‍ വാറ്റ്ഫോര്‍ഡിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം അനിവാര്യമാണ്. നിലവില്‍ 15 പോയിന്‍റുള്ള ലിവര്‍പൂള്‍ ഒന്നാമതും 10 പോയിന്‍റുള്ള സിറ്റി രണ്ടാം സ്ഥാനത്തുമാണ്. വാറ്റ്ഫോര്‍ഡിനെതിരെ അവസാനം നടന്ന 11 മത്സരങ്ങളിലും സിറ്റി ജയിച്ചിട്ടുണ്ട്. 

നാളെ സൂപ്പര്‍ പോരാട്ടത്തില്‍ ചെൽസിയും ലിവര്‍പൂളും ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സനലിനും നാളെ മത്സരമുണ്ട്.