ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്ഹാമിനോട് തോല്‍വി വഴങ്ങുകയായിരുന്നു യുനൈറ്റഡ്. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ശക്തരായ ലിവര്‍പൂളിനോടും പരാജയപ്പെട്ടു. അതേസമയം ആഴ്‌സനല്‍ 3-2ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (14), റോബര്‍ട്ടോ ഫിര്‍മിനോ (30) എന്നിവരുടെ ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. കാന്റെയാണ് ചെല്‍സിയുടെ ഏക ഗോള്‍ നേടിയടത്. ലീഗില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 18 പോയിന്റുമായി ഒന്നാമതാണ് ലിവര്‍പൂള്‍. 

യുനൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ യര്‍മെലെങ്കോയുടെ ഗോളിലൂടെ ആയിരുന്നു വെസ്റ്റ് ഹാം ഇന്ന് ലീഡെടുത്തു. 84ാം മിനിറ്റില്‍ ആരോണ്‍ ക്രെസ്‌വെല്ലിന്റെ ഗോളിലൂടെ വില്ല ലീഡുയര്‍ത്തി. പിന്നീട് തിരിച്ചുവരാന്‍ യുനൈറ്റഡിന് സാധിച്ചില്ല. 

മത്സരരത്തിന്റെ ഭൂരിഭാഗവും പത്തുപേരുമായി കളിച്ചിട്ടും ആഴ്‌സനല്‍ വിജയം നേടി. നിക്കോളാസ് പെപെ, കല്ലം ചേംമ്പേഴ്‌സ്, ഔബമയാങ് എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. ജോണ്‍ മക്ഗിന്‍, വെസ്ലി മൊറയ്‌സ് എന്നിവര്‍ വില്ലയ്ക്കായി ഗോളുകള്‍ നേടി.