Asianet News MalayalamAsianet News Malayalam

Manchester United New Coach : റാങ്‌നിക്കിനെ ഉപദേഷ്ടാവാക്കും; പുതിയ പരിശീലകനെ തിരഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം എന്തായാലും റാള്‍ഫ് റാങ്‌നിക്ക് (Ralf Rangnick) പരിശീലകനായി അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ല. നിലവിലെ കരാറനുസരിച്ച് സീസണ്‍ അവസാനത്തോടെ റാങ്‌നിക്ക് ടീമിന്റെ ഉപദേഷ്ടമാവായി മാറും. 

Manchester United looking new coach for Next Season
Author
Manchester, First Published Jan 27, 2022, 12:28 PM IST

മാഞ്ചസ്റ്റര്‍: പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഇതിനായി  നാല് പരിശീലകരുടെ ചുരുക്കപ്പട്ടികയും യുണൈറ്റഡ് തയ്യാറാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം എന്തായാലും റാള്‍ഫ് റാങ്‌നിക്ക് (Ralf Rangnick) പരിശീലകനായി അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ല. നിലവിലെ കരാറനുസരിച്ച് സീസണ്‍ അവസാനത്തോടെ റാങ്‌നിക്ക് ടീമിന്റെ ഉപദേഷ്ടമാവായി മാറും. 

ഇതോടെ യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാക്കി. നാല് പരിശീലകരാണ് യുണൈറ്റഡിന്റെ പരിഗണനയിലുള്ളത്. പിഎസ്ജിയുടെ മൗറീസിയോ പൊച്ചെറ്റീനോ (Mauricio Pochettino), അയാക്‌സിന്റെ എറിക് ടെന്‍ ഹാഗ്, സ്പാനിഷ് ദേശീയ ടീം കോച്ച് ലൂയിസ് എന്റീക്വെ, സെവിയയുടെ സ്പാനിഷ് കോച്ച് യൂലന്‍ ലപ്പട്ടോഗി എന്നിവരിലൊരാളായിരിക്കും യുണൈറ്റഡിന്റെ പുതിയകോച്ചെന്നാണ് സൂചന. 

ടോട്ടനത്തിന്റെ മുന്‍കോച്ചായിരുന്ന പൊച്ചെറ്റീനോയുടെ പ്രീമിയര്‍ ലീഗിലെ പരിചയം യുണൈറ്റഡ് മാനേജ്‌മെന്റിനെ ആകര്‍ഷിക്കുന്നുണ്ട്. കോച്ച് ഒലേ സോള്‍ഷെയറെ പുറത്താക്കിയപ്പോഴും യുണൈറ്റഡ് ആദ്യംപരിഗണിച്ചത് പൊച്ചെറ്റീനോയെ ആയിരുന്നു. സീസണിനിടെ ആയതിനാല്‍ പി എസ് ജി വിടുക പൊച്ചെറ്റീനോയ്ക്ക് എളുപ്പമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് റാങ്‌നിക്കിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചത്. 

പുതിയോ കോച്ചായി എറിക് ടെന്‍ ഹാഗിനെ പുതിയ പരിശീലകനാക്കണമെന്നാണ് റാങ്‌നിക്കിന്റെ നിര്‍ദേശം. ഹാഗിന് കീഴില്‍ അയാക്‌സ് നടത്തുന്ന ആധികാരിക പ്രകടനവും റാങ്‌നിക്ക് ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ ലോകകപ്പോടെ സ്പാനിഷ് ടീമിന്റെ ചുമതല ഒഴിഞ്ഞേക്കുമെന്ന സൂചനയുള്ളതിനാലാണ് എന്റിക്വെ യെ പരിഗണിക്കുന്നത്. ബാഴ്‌സലോണയെ ചാന്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് എന്റിക്വെ. 

സെവിയയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലപ്പട്ടോഗി യുണൈറ്റഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതിഹാസ കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന്‍ 2013ല്‍ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്റെ ഏഴാമത്തെ പരിശീലകനാണ് ജര്‍മ്മന്‍കാരനായ റാള്‍ഫ് റാങ്‌നിക്ക്.

Follow Us:
Download App:
  • android
  • ios