Asianet News MalayalamAsianet News Malayalam

ക്ലബ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം പാളുന്നു; അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ബയേണ്‍ മ്യൂനിച്ചിലേക്ക് പോവുമെന്ന് നേരത്തെ വലിയ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ ബയേണ്‍ അധികൃതര്‍ തന്നെ അക്കാര്യം നിഷേധിച്ചു. റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ യാതൊരുവിധ ശ്രമവുമില്ലെന്ന് ബയേണ്‍ വ്യക്തമാക്കി.

Manchester United tell Cristiano Ronaldo he is not available for transfer
Author
Manchester, First Published Jun 27, 2022, 1:04 PM IST

മാഞ്ചസ്റ്റര്‍: ക്ലബ്ബ് മാറ്റത്തിനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ട്രാന്‍സ്ഫര്‍ അനുവദിക്കില്ലെന്ന് 37കാരനായ സൂപ്പര്‍ താരത്തെ ക്ലബ്ബ് അറിയിച്ചു. ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ക്ലബ്ബുകളില്‍ കളിക്കാനാണ് റൊണാള്‍ഡോക്ക് താല്‍പര്യമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നിലപാട് വ്യക്തമാക്കിയത്. 

ബയേണ്‍ മ്യൂനിച്ചിലേക്ക് പോവുമെന്ന് നേരത്തെ വലിയ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ ബയേണ്‍ അധികൃതര്‍ തന്നെ അക്കാര്യം നിഷേധിച്ചു. റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ യാതൊരുവിധ ശ്രമവുമില്ലെന്ന് ബയേണ്‍ വ്യക്തമാക്കി. പിന്നാലെ ചെല്‍സിയിലേക്ക് പോകുന്നുവെന്ന സംസാരങ്ങളുണ്ടായി. ഇതിനിടെ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തീരുമാനം കടുപ്പിക്കുകയായിരുന്നു.

അപ്രതീക്ഷിത നീക്കവുമായി ഗാരെത് ബെയ്ല്‍; മേജര്‍ ലീഗില്‍ ലോസ് ആഞ്ചലസ് എഫ്‌സിയിലേക്ക്

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാംപ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെക്കുറിച്ച് റോണോ ആലോചിക്കുന്നത്.

37കാരനായ റൊണാള്‍ഡോയ്ക്ക് അടുത്ത വര്‍ഷം വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുണ്ട്. കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്എത്തിയത്. വലിയ പ്രതീക്ഷ നല്‍കിയ റൊണാള്‍ഡോ പക്ഷേ നിരാശപ്പെടുത്തിയില്ല.38 കളികളില്‍നിന്ന് 24 ഗോള്‍ നേടി.

'ക്ലബില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം'; ഡെംബലേയക്ക് ബാഴ്‌സയുടെ അന്ത്യശാസനം

ഇതിനിടെ പോര്‍ച്ചുഗീസുകാരനായ സൂപ്പര്‍ പരിശീലകന്‍ ജോസ് മൗറീഞ്ഞോയാണ് റൊണാള്‍ഡോയെ റോമയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടത്തി. കരിയര്‍ തുടങ്ങിയ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്കോ റൊണാള്‍ഡോ മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ സീസണില്‍ പുതുതായി ഒരു കളിക്കാരനെയും മാഞ്ചസ്റ്റര്‍ ടീമിലടുത്തിട്ടില്ല. എന്നാല്‍ ഫ്രാങ്കി ഡി ജോങ്, വിന്റീന, മാല്‍ക്കോം എബോവി എന്നിവരെ സീസണില്‍ യുണൈറ്റഡ് ടീമിലെത്തിക്കുമെന്നാണ് കരുതുന്നത്.
 

Follow Us:
Download App:
  • android
  • ios