എഫ്എ കപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും
യുണൈറ്റഡ് പ്രതിരോധത്തില്‍ മാറ്റം ഉറപ്പ്. ഡിയേഗോ ഡാലോട്ടിന് മത്സരം നഷ്ടമായേക്കും. ലൂക്ക് ഷോയും കളിച്ചേക്കില്ല. പരിക്ക് മാറി ജാഡന്‍ സാഞ്ചോ ഫിറ്റ്‌നസ് വീണ്ടെടുത്തത് കോച്ച് എറിക് ടെന്‍ഹാഗിന് ആശ്വാസമാകും.

ലണ്ടന്‍: എഫ്എ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ റീഡിംഗ് ആണ് എതിരാളികള്‍. ടോട്ടനം, ഫുള്‍ഹാം, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. ഇഎഫ്എല്‍ കപ്പ് ആദ്യപാദ സെമിയിലെ ഉജ്വല ജയത്തിന്റെ ആവേശമടങ്ങും മുമ്പാണ് എഫ്എ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്. മത്സരം ഓള്‍ഡ ്ട്രഫോഡിലാണെന്നത് യുണൈറ്റഡിന് ഇരട്ടിക്കരുത്ത്.
യുണൈറ്റഡ് പ്രതിരോധത്തില്‍ മാറ്റം ഉറപ്പ്. ഡിയേഗോ ഡാലോട്ടിന് മത്സരം നഷ്ടമായേക്കും. ലൂക്ക് ഷോയും കളിച്ചേക്കില്ല. പരിക്ക് മാറി ജാഡന്‍ സാഞ്ചോ ഫിറ്റ്‌നസ് വീണ്ടെടുത്തത് കോച്ച് എറിക് ടെന്‍ഹാഗിന് ആശ്വാസമാകും. സാഞ്ചോ, ഗര്‍ണാച്ചോ, വെഹോസ്റ്റ് സഖ്യത്തെ മുന്നേറ്റത്തില്‍ പരീക്ഷിക്കാനും സാധ്യത. എഫ്എ കപ്പില്‍ റീഡിങ്ങിനെതിരെ മികച്ച റെക്കോര്‍ഡാണ് യുണൈറ്റഡിന്. നേര്‍ക്കുനേര്‍ പോരില്‍ 10ല്‍ 9ലും ജയം. ആകെ ഏറ്റുമുട്ടിയ 22 കളിയില്‍ 1927ല്‍ നേടിയ ഒരു ജയം മാത്രമാണ് റീഡിങ്ങിന്റെ പേരിലുള്ളത്.
2015ന് ശേഷം എഫ്എ കപ്പില്‍ യുണൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡില്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്നതും ചരിത്രം. 12 എഫ്എ കിരീടങ്ങള്‍ യുണൈറ്റഡ് ഷെല്‍ഫിലുണ്ട്. 151 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും റീഡിംഗ് എഫ്എ കപ്പില്‍ ജേതാക്കളായിട്ടില്ല. 2017ന് ശേഷം ആദ്യ കിരീടമാണ് യുണൈറ്റഡ് എറിക് ടെന്‍ഹാഗിന് കീഴില്‍ ലക്ഷ്യമിടുന്നത്. ടോട്ടനത്തിന് എവേ മത്സരത്തില്‍ പ്രസ്റ്റനാണ് എതിരാളികള്‍.
രാത്രി പതിനൊന്നരയ്ക്കാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലെസ്റ്റര്‍സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വാള്‍സാലിനെ തോല്‍പ്പിച്ചു. ലിവര്‍പൂളിന് നാളെ ബ്രൈറ്റനാണ് എതിരാളികള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനലിനെ എതിരില്ലാത്ത ഒരു ഗോൡന് തോല്‍പ്പിച്ചിരുന്നു.
എന്തിനും തയ്യാറായി സഞ്ജു സാംസണ്‍! ഓസീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് സന്തോഷ വാര്‍ത്ത