Asianet News MalayalamAsianet News Malayalam

ചികിത്സയിലെ അനാസ്ഥയോ മറഡോണയുടെ ജീവനെടുത്തത്? ഡോക്ടര്‍ക്കെതിരെ അന്വേഷണം, വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Maradona death police have reportedly charged case against doctor Reports
Author
Buenos Aires, First Published Nov 29, 2020, 9:45 PM IST

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്‌ടര്‍ക്കെതിരെ അന്വേഷണം. ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും  അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അനശ്വരനായി ഫുട്‌ബോള്‍ ഇതിഹാസം; ബ്യൂണസ് അയേഴ്‌സില്‍ മറഡോണയ്ക്ക് അന്ത്യ വിശ്രമം

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്. 

മറഡോണയുടെ 'ദൈവത്തിന്‍റെ കൈ' ജേഴ്സി വില്‍പ്പനയ്ക്ക്; വില അത്ഭുതപ്പെടുത്തുന്നത്.!

Follow Us:
Download App:
  • android
  • ios