മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പ് റയല്‍ മാഡ്രിഡിന് തിരിച്ചടി. പരിക്കേറ്റ ലെഫ്റ്റ് ബാക്ക് മാര്‍സലോയ്‌ക്ക് മത്സരം നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍സലോയ്ക്ക് പരിക്കേറ്റ വിവരം ക്ലബാണ് പുറത്തുവിട്ടത്. 

മാര്‍സലോയ്‌ക്കേറ്റ പരിക്ക് റയല്‍ മാഡ്രിഡ് മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. താരം സുഖംപ്രാപിച്ചുവരുന്നത് നിരീക്ഷിച്ചുവരികയാണ് എന്നും ക്ലബ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. ഇതോടെ പിഎസ്‌ജിക്ക് എതിരായ ആദ്യ മത്സരത്തില്‍ മാര്‍സലോയ്‌ക്ക് കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലായി. സെപ്റ്റംബര്‍ 19നാണ് റയല്‍ മാഡ്രിഡ്-പിഎസ്‌ജി പോരാട്ടം.