Asianet News MalayalamAsianet News Malayalam

ഗോകുലം എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും

ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ഐതിഹാസിക വിജയം നേടിയതിന്‍റെ കരുത്തിലാണ് ഈ സീസണിൽ ഗോകുലം കേരള എഫ് സി, ഐ  ലീഗ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങുന്നത്.

Marcus Joseph to Lead Gokulam FC this I-League Season
Author
Kozhikode, First Published Nov 23, 2019, 10:17 PM IST

കോഴിക്കോട്: ഈ സീസണിലെ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും. കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ടീമിന്റെ പുതിയ ജേഴ്സിയും ചടങ്ങിൽ പുറത്തിറക്കി.  ഈ മാസം 30 ന് ഹോം ഗ്രൗണ്ടിൽ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികൾ.

ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ഐതിഹാസിക വിജയം നേടിയതിന്‍റെ കരുത്തിലാണ് ഈ സീസണിൽ ഗോകുലം കേരള എഫ് സി, ഐ  ലീഗ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങുന്നത്. മർക്കസ് ജോസഫ് നയിക്കുന്ന  25 അംഗ ടീമിൽ 5 വിദേശ താരങ്ങളും 10 പേർ മലയാളികളുമാണ്. മലയാളി താരം മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്റ്റൻ. അർജന്റീനയിൽ നിന്നുള്ള ഫെർണാൻഡോ സാന്റിയാഗോ വലേരയാണ് പരിശീലകൻ

പുതിയ ജേഴ്സിയുമായാണ്  ടീം ഈ സീസണിൽ അണി നിരക്കുക ജെഴ്സിയുടെ പ്രകാശനവും ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും കോഴിക്കോട് നടന്നു. 50 രൂപയാണ് ഗ്യാലറി നിരക്ക്. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഈ മാസം 30 നാണ് ഗോഗുലം എഫ്സിയുടെ ആദ്യ ഹോം മത്സരം.

Follow Us:
Download App:
  • android
  • ios