ജയത്തോടെ ബാഴ്‌ല ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 27 കളികളില്‍നിന്ന് 59 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വന്പന്‍ ജയം. ഹ്യുയസ്‌കയെ 4 -1നാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്ക് കരുത്തായത്. 13-ാം മിനിറ്റിലും കളിയുടെ അവസാന മിനിറ്റിലുമാണ് മെസി ഗോള്‍ നേടിയത്. 35, 53 മിനിറ്റുകളിലായിരുന്നു ബാഴ്‌സലോണയുടെ മറ്റ് ഗോളുകള്‍. അന്റോയ്ന്‍ ഗ്രീസ്മാന്‍, ഓസ്‌കര്‍ മിഗ്വേസ എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകള്‍ നേടിയത്. ജയത്തോടെ ബാഴ്‌ല ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 27 കളികളില്‍നിന്ന് 59 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമത് തുടരുന്നു.

രണ്ട് ഗോളുകളും ബോകിസിന് പുറത്ത് നിന്നാണ് മെസി നേടിയത്. ഇതോടെ യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളില്‍ അവസാന 13 സീസണിലും 20ല്‍ കൂടുതല്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി. ഗ്രീസ്മാന്റെ ഗോളും ബോക്‌സിന് പുറത്തുനിന്നായിരുന്നു. ബാഴ്‌സ് ക്യാപ്റ്റന്റെ ഗോളുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 29 കളികളില്‍നിന്ന് 46 പോയിന്റാണുള്ളത്.