ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയും, അത് ലറ്റിക്കോ മാഡ്രിഡും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 12.30ന് തുടങ്ങുന്ന എവേ മത്സരത്തിൽ ബാഴ്സയുടെ എതിരാളികള്‍ ഗ്രനാഡയാണ്. ഇരുടീമുകള്‍ക്കും നിലവില്‍ 4 കളിയിൽ 7 പോയിന്‍റാണുള്ളത്. ബാഴ്സ അഞ്ചാമതും ഗ്രനാഡ ആറാം സ്ഥാനത്തുമാണ്.

ലാ ലിഗ സീസണിലാദ്യമായി മെസ്സിയും , സുവാരസും , ഗ്രീസ്മാനും ബാഴ്സയുടെ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷ. അത്ലറ്റിക്കോ മാഡ്രിഡ് രാത്രി 10 മണിക്ക് സെൽറ്റാവിഗോയെ നേരിടും. അത്ലറ്റിക്കോ രണ്ടാമതും, സെൽറ്റ പതിനാറാം സ്ഥാനത്തുമാണ്. സീസണില്‍ നിലവില്‍ ഒന്നാമതുള്ളസെവിയ്യയും മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡും നാളെ രാത്രി ഏറ്റുമുട്ടും.