ബാഴ്‌സലോണ: ബ്രസീല്‍- അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകര്‍ പലപ്പോഴും ശത്രുതയിലാണ്. ഇരുരാജ്യങ്ങളിലെയും താരങ്ങളെ ആരാധരോ താരങ്ങളോ അംഗീകരിക്കാന്‍ തയ്യാറാവാറില്ല. എന്നാല്‍ ലിയോണല്‍ മെസിയുടെ വാക്കുകള്‍ പലരേയും ചിന്തിപ്പിക്കും. മുന്‍ ബ്രസീലിയന്‍ താരങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മെസി.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണെന്നാണ് മെസി പറയുന്നത്. ബാഴ്‌സലോണ ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൊണാള്‍ഡോയാണ്. അദ്ദേഹത്തിനപ്പുറത്ത് മറ്റൊരു താരമില്ല. 

റൊണാള്‍ഡീഞ്ഞോ എന്നെ ഏറെ സഹായിച്ച താരമാണ്. ബാഴ്‌സലോണയില്‍ അദ്ദേഹത്തോടൊപ്പം ഏറെ കാലം കളിക്കാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ട്.'' മെസി പറഞ്ഞു. 

അടുത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെ കുറിച്ചും മെസി വാചാലനായി. അര്‍ജന്റീനയില്‍ നടക്കുന്നതുകൊണ്ട് ടീമിന് വിജയസാധ്യതയേറെയാണെന്നും മെസി പറഞ്ഞു.