Asianet News MalayalamAsianet News Malayalam

ഇളവ് നല്‍കില്ല, മെസി പുറത്തിരിക്കേണ്ടി വരും; അര്‍ജന്റീനയ്ക്ക് നിരാശ

ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ലിയോണല്‍ മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല. മൂന്ന് മാസത്തെ വിലക്കാണ് താരത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.

Messi will not get relaxation from conmebol
Author
Buenos Aires, First Published Oct 4, 2019, 9:03 PM IST

ബ്യൂണസ് ഐറിസ്: ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ലിയോണല്‍ മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല. മൂന്ന് മാസത്തെ വിലക്കാണ് താരത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. മെസിയുടെ വിലക്ക് കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, കോണ്‍ഫെഡറഷേനെ സമീപിച്ചിരുന്നെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.

അര്‍ജന്റീന ക്യാപ്റ്റനായിരുന്ന മെസി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് കോണ്‍ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിലക്കിന് ആധാരമായത്. കോണ്‍ഫെഡറേഷന്‍ മുഴുവന്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കോപ്പ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസിയുടെ ആരോപണം. 

തുടര്‍ന്നായിരുന്നു മെസിക്ക് മേല്‍ വിലക്ക് വീണത്. ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തിനിടെ മെസി ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയിരുന്നു.

Follow Us:
Download App:
  • android
  • ios