Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബാഴ്സയെ നേരിടാനിറങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍ യുനൈറ്റഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സല മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു.പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്ത ഫിര്‍മിനോയും നാളത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് ക്ലോപ്പ് പറഞ്ഞു

Mohamed Salah and Roberto Firmino ruled out due to injury
Author
London, First Published May 6, 2019, 6:24 PM IST

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി പോരാട്ടത്തില്‍ ബാഴ്സലോണയെ നേരിടാനിറങ്ങുന്ന ലിവര്‍പൂളിന് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലയും റോബര്‍ട്ടോ ഫിര്‍മിനോയും ചൊവ്വാഴ്ച ബാഴ്സക്കെതിരെ കളിക്കില്ലെന്ന് പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി.

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍ യുനൈറ്റഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സല മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു.പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്ത ഫിര്‍മിനോയും നാളത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് ക്ലോപ്പ് പറഞ്ഞു. കളിക്കാന്‍ സല തയാറായിരുന്നെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ ഉപദേശം അനുസരിച്ചാണ് കളിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ക്ലോപ്പ് പറഞ്ഞു.

നൂകാമ്പില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-0ന്റെ വിജയം നേടിയ ബാഴ്സലോണക്കാണ് രണ്ടാം പാദത്തിലും മുന്‍തൂക്കം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ലിവര്‍പൂള്‍.

Follow Us:
Download App:
  • android
  • ios