എംഎസ്‌ജി സഖ്യം മിന്നി; ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം
ജയത്തോടെ 19 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥനത്തെത്താനും ബാഴ്സക്കായി. 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇന്ന് രാത്രി മത്സരമുണ്ട്.
ബാഴ്സലോണ: മുന്നേറ്റനിരയില്‍ മെസ്സി, സുവാരസ്, ഗ്രീസ്മാന്‍ സഖ്യത്തിന്റെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് മിന്നും ജയം. ഐബറിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. പതിമൂന്നാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനിലൂടെയാണ് ബാഴ്സ ആദ്യം മുന്നിലെത്തിയത്. 58-ാം മിനിറ്റില്‍ ലിയോണല്‍ മെസ്സി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 66-ാം മിനിറ്റില്‍ ലൂയി സവുരസും ഗോളടിച്ചതോടെ ബാഴ്സ ജയം ഉറപ്പിച്ചു.
മുന്നേറ്റനിരയില്‍ മെസ്സി-സുവാരസ്-ഗ്രീസ്‌മാന്‍(എംഎസ്ജി) സഖ്യം ഒരു മത്സരത്തില്‍ ഒരുമിച്ച് സ്കോര്‍ ചെയ്യുന്നത് സീസണില്‍ ആദ്യമായാണ്. ജയത്തോടെ 19 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥനത്തെത്താനും ബാഴ്സക്കായി. 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇന്ന് രാത്രി മത്സരമുണ്ട്.
റയല്‍ മയ്യോര്‍ക്കയാണ് മാഡ്രിഡിന്റെ എതിരാളികള്‍. ഈ കളി ജയിച്ചാല്‍ റയലിന് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം. ഈ മാസം നടക്കേണ്ടിയിരുന്ന ബാഴ്സ-റയല്‍ എല്‍ ക്ലാസിക്കോ പോരാട്ടം കറ്റാലന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു.