എസ്എല്‍ ഏഴാം സീസണില്‍ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. സമഗ്രമേഖലയിലും എടികെ മോഹന്‍ ബഗാനെ പിന്നിലാക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്.  ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ എടികെയെ മറികടന്നത്. 69ാം മിനിറ്റില്‍ ബര്‍ത്തലോമെവ് ഒഗ്ബച്ചെ വിജയ ഗോള്‍ നേടി. ഗോള്‍ രഹിതമായ രണ്ടാം പകുതിക്ക് ശേഷമാണ് മുംബൈ മത്സരം പിടിച്ചത്. ബോള്‍ പോസെഷനിലും ഷോട്ടിലും പാസിലുമെല്ലാം മുംബൈ എടികെ മോഹന്‍ബഗാനെ പിന്നിലാക്കി.

വിജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈ, എടികെയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ധിപ്പിച്ചു. 69ാം മിനിറ്റില്‍ ഒഗ്ബച്ചെയുടെയും ബോമസിന്റെയും നീക്കമാണ് ഗോളില്‍ കലാശിച്ചത്. മൈതാന മധ്യത്തുനിന്ന് പന്തുമായി ഇരുവരും പന്തുമായി കുതിച്ചു. ഒടുവില്‍ കൃത്യതയാര്‍ന്ന ഫിനിഷിങ് മികവിലൂടെ ഒഗ്ബച്ചെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ എടികെ ശ്രമിച്ചെങ്കിലും മുംബൈയുടെ പ്രതിരോധത്തെ മറികടക്കാനായില്ല.