പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ മുംബൈ സിറ്റി ഇന്ന് വൈകിട്ട് ഏഴരയ്ക്ക് പൂനെ സിറ്റിയെ നേരിടും. പൂനെയുടെ ഹോം ഗ്രൗണ്ടിലാണ് ഇരുടീമുകളുടെയും അവസാന മത്സരം.

പുനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയ മുംബൈ സിറ്റി ഇന്ന് വൈകിട്ട് ഏഴരയ്ക്ക് പൂനെ സിറ്റിയെ നേരിടും. പൂനെയുടെ ഹോം ഗ്രൗണ്ടിലാണ് ഇരുടീമുകളുടെയും അവസാന മത്സരം. 17 കളിയിൽ മുംബൈയ്ക്ക് 30 പോയിന്‍റും പൂനെയ്ക്ക് 19 പോയിന്‍റുമാണുള്ളത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ എതിരില്ലാത്ത രണ്ട് ഗോളിന് ഹോം ഗ്രൗണ്ടിൽ ജയിച്ചിരുന്നു.

ഇന്നലെ സീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പത്തുപേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. ഗോൾനേടാനുള്ള സുവർണാവസരങ്ങളൊക്കെ പാഴാക്കിയതോടെ വെറും രണ്ട് ജയവുമായി ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്‍റെ ഒൻപതാം സമനിലയാണിത്. 18 കളിയിൽ 15 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്.