റോം: സീരി എയില്‍ നാപോളി- എസി മിലാന്‍ പോര് സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ സാംപ്‌ഡോറിയ ഒന്നിനെതിരെ മൂന്ന് ഗോളിന് ഉഡിനീസയെ തോല്‍പ്പിച്ചു. കാഗ്ലിയാരി- ലിച്ചെ, ഫിയോന്റീന- വെറോണ, പാര്‍മ- ബൊളോഗ്ന മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു.

നാപോളിക്കെതിരെ തിയോ ഹെര്‍ണാണ്ടസിന്റെ ഗോളിലൂടെ മിലാന്‍ മുന്നിലെത്തി. എന്നാല്‍ ജിയോവാനി ഡി ലൊറന്‍സൊ നാപോളിയെ ഒപ്പമെത്തിച്ചു. പിന്നാലെ ഡ്രീസ് മെര്‍ട്ടന്‍സ് 60ാം മിനിറ്റില്‍ നാപോളിയെ ഒപ്പമെത്തിച്ചു. എന്നാല്‍ 73ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിലാന് സമ്മാമിച്ചു.

ലാ ലിഗയില്‍ സെവിയ്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മയോര്‍ക്കയെ തോല്‍പ്പിച്ചു. ലൂകാസ് ഒകാംപോസ്, യൂസഫ് എന്‍ നെസ്രി എന്നിവരാണ് സെവിയ്യയുടെ ഗോളുകള്‍ നേടിയത്. പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രാനഡയെ നേരിടും.