ഗൊംബാവുവിനെ നിലനിർത്താന്‍ ക്ലബിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും 43കാരനായ പരിശീലകന്‍ പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്

ഭുവനേശ്വർ: സ്‍പാനിഷ് പരിശീലകന്‍ ജോസഫ് ഗൊംബാവു ഒഡീഷ എഫ്സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. ക്ലബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ഗൊംബാവു അറിയിച്ചു. ഗൊംബാവുവിനെ നിലനിർത്താന്‍ ക്ലബിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും 43കാരനായ പരിശീലകന്‍ പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Scroll to load tweet…

ഗൊംബാവുവിന് ക്ലബ് പ്രസിഡന്‍റ് രോഹന്‍ ശർമ്മ നന്ദിയറിച്ചു. ക്ലബിനായുള്ള എല്ലാ സംഭാവകള്‍ക്കും ഗൊംബാവുവിനും സഹപരിശീലകർക്കും നന്ദിയറിക്കുന്നു. എല്ലാ കോച്ചിംഗ് സ്റ്റാഫും ക്ലബില്‍ വളരയേറെ സ്വാധീനം ചെലുത്തി. എവിടേക്ക് പോയാലും ഒഡീഷയില്‍ അവർക്കൊരും വീടുണ്ടാകുമെന്നും അദേഹം പറഞ്ഞു. 

ഐഎസ്എല്ലില്‍ അവസാന രണ്ടു സീസണുകളിലായി ഒഡീഷയുടെയും ഡെൽഹി ഡൈനാമോസിന്റെയും പരിശീലകനായിരുന്നു ഗൊംബാവു. ഈ സീസണില്‍ ഗൊംബാവുവിന് ഒഡീഷയെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒഡീഷ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്‍തത്. 

Scroll to load tweet…

ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിൽ നിന്നാണ് സ്‍പാനിഷ് കോച്ച് ഐഎസ്എല്ലിൽ എത്തിയത്. നേരത്തേ ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഗൊംബാവു. 

Scroll to load tweet…