കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ ഫുട്ബോൾ ക്യാമ്പിലും കള്ളൻ കയറിയിരുന്നു.

പാരീസ്: ഒളിംപികിസിന് കായിലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടമൊരുക്കി ലോകത്തെ പാരീസ് ഞെട്ടിച്ചപ്പോൾ, പാരീസിന് ഞെട്ടിച്ച് കള്ളന്മാര്‍. ഉദ്ഘാടനം ചടങ്ങിനെത്തിയ ബ്രസീൽ ഫുട്ബോള്‍ ഇതിഹാസം സീക്കോയെ മോഷ്ടാക്കള്‍ കൊള്ളയടിച്ചു. സീക്കോയുടെ കോടികൾ വിലമതിക്കുന്ന ഡയമണ്ട് നെക്ലൈസും, ആഡംബര വാച്ചും ഉൾപ്പെടുന്ന സ്യൂട്ട് കേസാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കാറിന്‍റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയതെന്നാണ് വിവരം.

പാരീസ് ഒളിംപിക്സിനെത്തിയ ബ്രസീല്‍ ടീമിന്‍റെ അതിഥിയായി ഒളിംപിക് വേദിയിലേക്ക് ടാക്സിയില്‍ വരുമ്പോള്‍ കാറിന് അടുത്തെത്തി ഒരു മോഷ്ടാവ് ഡ്രൈവറുടെ ശ്രദ്ധമാറ്റുകയും മറ്റൊരാള്‍ മോഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ സീക്കോ ഫ്രഞ്ച് പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ ഫുട്ബോൾ ക്യാമ്പിലും കള്ളൻ കയറിയിരുന്നു. ഫുട്ബോൾ താരങ്ങളുടെ ആഡംബര വാച്ചുകളും മൊബൈൽ ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

ഒളിംപ്കിസ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, മനു ഭാക്കര്‍ ഫൈനലില്‍, മെഡല്‍ പോരാട്ടം നാളെ

അര്‍ജന്‍റീന താരം തിയാഗോ അല്‍മാഡയുടെ ആഡംബര വാച്ചും ആഭരണങ്ങളും നഷ്ടമായതായി അര്‍ജന്‍റീന പരിശീലകന്‍ ഹാവിയര്‍ മഷെറാനോ അറിയിച്ചിരുന്നു. അര്‍ജന്‍റീന ടീം പിന്നീട് ലിയോണില്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഒളിംപികിസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമ സംഘവും കൊള്ളയ്ക്ക് ഇരയായി. ചാനല്‍ 9നുവേണ്ടി ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഘമായിരുന്നു കവര്‍ച്ചക്ക് ഇരയായത്. കവര്‍ച്ച ചെറുക്കാന്‍ ശ്രമിച്ച ചാനലിലെ രണ്ട് ജീവനക്കാരെ മോഷ്ടാക്കള്‍ ആക്രമിക്കുകയും ചെയ്തു. ഒളിംപിക്സിനിടെ കവര്‍ച്ച കൂടിയത് ഫ്രാന്‍സിനും നാണക്കേടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക